ചെന്നൈ: തമിഴ്നാട് നിയമസഭാ മുന്‍ സ്പീക്കറും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ പി.എച്ച്. പാണ്ഡ്യന് അന്തരിച്ചു. 74 വയസ്സായിരുന്നു. രാവിലെ എട്ടരയോടെ രാമചന്ദ്ര ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
എം.ജി രാമചന്ദ്രന് മുഖ്യമന്ത്രിയായിരുന്ന 1985 മുതല്‍ 1987 വരെയാണ് പി.എച്ച്. പാണ്ഡ്യന് തമിഴ്നാട് നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചത്.