നടന് ഉണ്ണി മുകുന്ദന്റെ മേക്കോവറില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മസിലളിയനില്‍ നിന്ന് കുടവയറിലേക്ക് ഉള്ള രൂപ മാറ്റമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിനായി മസില് ലുക്കിലെത്തിയ ശേഷം മേപ്പടിയാനിലെ ജയകൃഷ്ണനായിട്ട് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് ഉണ്ണി. ഫെയ്സ്ബുക്കിലൂടെ ഉണ്ണി മുകുന്ദന് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.