Latest News

ഗോഡ്‌സെയുമായി സവര്‍ക്കര്‍ക്ക് സ്വവര്‍ഗ ലൈംഗിക ബന്ധം ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖ

ഭോപ്പാല്‍: വിനായക് ദാമോദര്‍ സവര്‍ക്കറും, ആര്‍എസ്എസുമായി ബന്ധപ്പെട്ട വിവാദ ലഘുലേഖ പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസ് പോഷകസംഘടനയായ സേവാദള്‍. വീര്‍ സവര്‍ക്കര്‍ എത്രത്തോളം ധൈര്യശാലിയായിരുന്നു?’ എന്ന പേരില്‍ പുറത്തിറക്കിയ കോണ്‍ഗ്രസ് ലഘുലേഖയിലാണ് വിവാദം ആളിപ്പടരുന്നത്.

ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തിലായിരുന്നുവെന്നും, ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ ഉപദേശിച്ചിരുന്നതായും പുസ്തകം പറയുന്നു. 1947 ല്‍ രാജ്യം വിഭജിച്ചതിന് ആര്‍എസ്എസിനെയും സവര്‍ക്കറിനെയും ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഗോഡ്‌സെയ്ക്ക് സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്നാണ് ലഘുലേഘയില്‍ പറയുന്നത്. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ലഘുലേഘ പറയുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാദള്‍ ക്യാംപിലാണ് ലഘുലേഖ വിതരണം ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top