Kerala

പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ മുസ്‍ലിം സംഘടനകളുടെ വന്‍ പ്രതിഷേധറാലി നടന്നു

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ മുസ്ലിം സംഘടനകളുടെ വന്‍ പ്രതിഷേധറാലിയും സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടന്നു. ജനലക്ഷങ്ങള്‍ അണിനിരന്ന റാലിയില്‍ ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍ മുസ്ലിംസമൂഹം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. കണ്‍വെന്‍ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മഹല്ലുകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുറാലികള്‍ ആദ്യം കലൂര്‍ സ്റ്റേഡിയത്തില്‍ സമ്മേളിച്ചു. പിന്നീട് വൈകിട്ട് നാല് മണിയോടെ സമാപന വേദിയായ മറൈന്‍ ഡ്രൈവിലേക്ക് നീങ്ങി. വിവിധ മുസ്ലിം സംഘടനകളുടയും രാഷ്ട്രീയ പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചു. മുംബൈ ഹൈക്കോടതി റിട്ട ജഡ്ജി ബി ജി പട്ടേല്‍ , ജിഗ്‌നേഷ് മേവാനി എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

വിവിധ മഹല്ലു കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നേരത്തെ പ്രതിഷേധ റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സംസ്ഥാന അടിസ്ഥാനത്തില്‍ കൊച്ചി നഗരത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top