പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച സംഭവത്തില്‍ പോലീസുകാരന് ഉള്‍പ്പെടെ രണ്ട് പേര് പിടിയില്‍. പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ മുഹമ്മദ് ബസൂരിയാണ് മോഷണക്കേസില്‍ പിടിയിലായത്. ഇയാളെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു. ഒരാളെ പോലീസ് തിരയുകയാണ്.
സിവില്‍ പോലീസ് ഓഫിസറും പുതുനഗരം സ്വദേശിയുമായ 45കാരന് മുഹമ്മദ് ബൂസരിയും ചിറ്റൂര്‍ തറക്കളം സി പ്രദീഷ് എന്നിവരാണ് ചിറ്റൂര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ വിനുവാണ് രക്ഷപ്പെട്ടത്, ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അണിക്കോട് കടമ്പിടിക്കു സമീപത്തായിരുന്നു സംഭവം.