Business

പുതുവര്‍ഷ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: പുതുവര്‍ഷ ദിനമായ ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 41436ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 12220ലുമാണ് വ്യാപാരം നടക്കുന്നത്.ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റന്‍ കമ്പനി, എല്‍ആന്റ്ടി, ഭാരതി എയര്‍ടെല്‍, യുപിഎല്‍, റിലയന്‍സ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബിഎസ്ഇയിലെ 875 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 266 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ സെന്‍സെക്സ് 14 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം, മറ്റ് ഓഹരികള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top