കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിൽ നിർണായക നീക്കവുമായി സർക്കാർ. പള്ളികളിൽ മൃതദേഹം വെച്ച് തര്‍ക്കം വേണ്ടെന്ന് സര്‍ക്കാര്‍. മൃതദേഹം സംസ്കരിക്കുന്നതിലെ തര്‍ക്കം തീര്‍ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. സഭാ തര്‍ക്കം മൃതദേഹം അടക്കം ചെയ്യാന്‍ തടസമാകരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിസഭ ഓര്‍ഡിനന്‍സിന് അനുമതി നല്കി.
ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കത്തെ യാക്കോബായ സഭ സ്വാഗതം ചെയ്തു. അതേസമയം ഓര്‍ത്തഡോക്സ് സഭ നീക്കത്തെ എതിര്‍ത്തു. കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. കോടതി വിധിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ നിയമപരമായി ചോദ്യം ചെയ്യുമെന്നും ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു.