ന്യൂഡല്‍ഹി: നീതി ആയോഗ് തിങ്കളാഴ്ച പുറത്തിറക്കിയ 2019-’20ലെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യം, വ്യവസായ-നൂ തനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു പോയന്റ് വളര്‍ച്ച നേടിയാണ് (70 പോയന്റ്) കേരളത്തിന്റെ നേട്ടം. രാജ്യത്തിന്റെ ശരാശരി വളര്‍ച്ചയിലും മൂന്നു പോയന്റ് മുന്നേറ്റമുണ്ട് (60). ഹിമാചല്‍പ്രദേശാണ് രണ്ടാമത്.