Latest News

നോര്‍ത്ത് ഈസ്റ്റിനോടും സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്‌എല്ലില്‍ വീണ്ടും സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അഞ്ചാം സമനില വഴങ്ങിയത്. 41-ാം മിനിറ്റില്‍ ഗോള്‍ നേടിയ ശേഷം രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങുകയായിരുന്നു. എട്ടു പോയിന്റുമായി പോയിന്റു പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും. കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു. 43 മിനിട്ടില്‍ ലഭിച്ച ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിട്ടിനകം നോര്‍ത്ത് ഈസ്റ്റിന്‍റെ മറുപടി എത്തി. ഒഗ്ബച്ചെയാണ് കേരള ബ്ലാസ്റ്റേഴ്സിന് പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി കൊടുത്തത്. നോര്‍ത്ത് ഈസ്റ്റിന്‍റെ സമനില ഗോളും പെനാല്‍റ്റിയിലൂടെയായിരുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനത്തില്‍ നില്‍ക്കുന്ന ഹൈദരാബാദുമായി അഞ്ചാം തിയതിയാണ് ഇനി കേരളത്തിന്റെ മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top