Breaking News

യുപി പോലീസ് ​ കൈയേറ്റം ചെയ്​തു: പ്രിയങ്ക ഗാന്ധി

ല​ക്നോ: ഉത്തര്‍പ്രദേശ്​ പോലീസ്​ തന്നെ കൈയേറ്റം ചെയ്​തെന്ന്​ കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരു വനിത പോലീസ്​ തന്നെ​ കഴുത്തില്‍ പിടിച്ച്‌​ തള്ളി. പോലീസി​ന്‍റത്​ അനാവശ്യ ഇടപെടലാണെന്നും രാജ്യത്ത്​ ജനാധിപത്യം തകര്‍ന്നിരിക്കുകയാണെന്നുംഅവര്‍ പറഞ്ഞു. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ മു​ന്‍ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ​സ്.​ആ​ര്‍.​ദാ​രാ​പു​രി​യു​ടേ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് വേ​ണ്ടി പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​പി പോ​ലീ​സ് പ്രി​യ​ങ്ക​യെ ത​ട​ഞ്ഞ​ത്.

എ​ന്തി​നാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും പോ​ലീ​സ് ത​ന്നെ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് അ​വ​ര്‍ കാ​റി​ല്‍ നി​ന്നി​റ​ങ്ങി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍റെ സ്‌​കൂ​ട്ട​റി​ല്‍ ക​യ​റി​യാ​ണ് ദ​രാ​പു​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി എ​ത്തി​യ​ത്. സ്‌​കൂ​ട്ട​റി​ല്‍ ക​യ​റി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു പോ​ലീ​സു​കാ​ര​ന്‍ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നാ​ണ് പ്ര​യി​ങ്ക​യു​ടെ ആ​രോ​പ​ണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top