കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം മടവൂരില്‍ യുവതിയെ വെട്ടിക്കൊന്ന് രണ്ടാനച്ഛന് തൂങ്ങി മരിച്ചു. ദേവദാസ് (50), സൂര്യ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിയ രണ്ടാനച്ഛന് ദേവദാസ് യുവതിയെയും അമ്മയെയും വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു. ഗുരുതരമായി വെട്ടേറ്റ യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളാണ് അമ്മയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അമ്മയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.