COA

പരമ്പരാഗത വ്യാപാര തകര്‍ച്ചയുടെ കാരണം ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കുതിച്ചുകയറ്റമാണെന്ന് സിഒഎ സെമിനാര്‍

മലപ്പുറം: ഡിസംബര്‍ 29, 30 തീയതികളിലായി പൊന്നാനിയില്‍ വെച്ചു നടക്കുന്ന സിഒഎ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, പൊന്നാനി എ വി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് കോര്‍പ്പറേറ്റ് അധിനിവേശത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. പരമ്പരാഗത വ്യാപാര തകര്‍ച്ചയുടെ പ്രധാന കാരണം ഓണ്‍ലൈന്‍  വ്യാപാരത്തിന്റെ കുതിച്ചുകയറ്റമാണെന്നും കോര്‍പറേറ്റ് വ്യാപാരത്തെ വളര്‍ത്തിക്കൊണ്ട് വരുന്നത് നാം തന്നെയാണെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സെമിനാറില്‍ പ്രൊഫസര്‍ എം എം നാരായണന്‍ മോഡറെറ്ററായി.

മനുഷ്യനെ പുറംതള്ളി ധനത്തിന്റെ കടന്നുകയറ്റമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എം എം നാരായണന്‍ പറഞ്ഞു. പരമ്പരാഗത വ്യാപാരം തകരുന്നതിന്റെ പ്രധാന കാരണം ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കുതിച്ചുകയറ്റമാണെന്നും, ക്ഷാമം സൃഷ്ടിച്ച് സാധനങ്ങളുടെ വില കൂട്ടുകയാണ് ഇന്ന് കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നതെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ സെമിനാറില്‍ പറഞ്ഞു. കോര്‍പറേറ്റ് വ്യാപാരത്തെ വളര്‍ത്തിക്കൊണ്ട് വരുന്നത് നാം തന്നെയാണെന്നും ഓണ്‍ലൈന്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ചെറുകിട വ്യാപാരത്തെ തകര്‍ക്കുകയാണ് നാം ചെയ്യുന്നതെന്നും റഷീദ് അഹമ്മദ് അഭിപ്രായപ്പെട്ടു. സാധനത്തിന്റെ മൂല്യം കൂടുന്നതനുസരിച്ച് വ്യക്തിയുടെ മൂല്യവും കൂടുന്നു എന്ന കോപ്പറേറ്റീവ് പദ്ധതിയില്‍ നാമെല്ലാം കുടുങ്ങിപ്പോയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

രാജ്യത്തെ ആളുകളുടെ മനഃശാസ്ത്രം പഠിക്കുകയാണ് ആദ്യം കോര്‍പ്പറേറ്റ് ശക്തികള്‍ ചെയ്തത്. എല്ലാത്തിനെയും സ്വീകരിക്കുന്ന നിലപാടാണ് ആളുകള്‍ സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കിയതോടെ മലയാളികളെ എങ്ങനെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാം എന്ന് ചിന്തിക്കുകയും അതിനായി പല പദ്ധതികളും ആസൂത്രണം ചെയ്യുകയുമാണ് കോര്‍പറേറ്റകള്‍ ചെയ്യുന്നത്. നാമെല്ലാം അതിന് അടിമപ്പെട്ടു പോയിരിക്കുകയാണെന്നും പ്രിന്റു മാസ്റ്ററും പറഞ്ഞു. സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജ്‌മോഹന്‍ മാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. ഡോ. റാഷിദ് അഹമ്മദ്, കെ ടി കുഞ്ഞിക്കണ്ണന്‍, പ്രിന്റു മാസ്റ്റര്‍, സിഒഎ ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍, സിഒഎ ജില്ലാ ട്രഷറര്‍ മജീദ്, സംസ്ഥാന സമിതി അംഗം പി രഘുനാഥന്‍, പൊന്നാനി നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top