COA

സിഒഎ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 29, 30 തീയതികളില്‍ പൊന്നാനിയില്‍ നടക്കും

മലപ്പുറം: കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ  സമ്മേളനം ഡിസംബര്‍ 29, 30 തീയതികളില്‍ പൊന്നാനിയില്‍ വച്ച് നടക്കും. 29 ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന കുടുംബ ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍എംഎല്‍എ പുരുഷന്‍ കടലുണ്ടി മുഖ്യാഥിതിയാകും. സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ അടക്കം സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിക്കും. 30 ന് മാറഞ്ചേരിയില്‍ വച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്യും. ഒപ്പം സംഘടനയുടെ ജില്ലാ സംസ്ഥാന നേതാക്കളും പങ്കെടുക്കും. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ്  നേരിടുന്ന പ്രശ്നങ്ങളും, സര്‍ക്കാരുകളുടെ അടിയന്തര ശ്രദ്ധ നേടിയെടുക്കുന്നതിനുള്ള ചര്‍ച്ചകളും, തീരുമാനങ്ങളും സമ്മേളനത്തില്‍ രൂപം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ സിഒഎ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ സി, സിഒഎ ജില്ലാ സെക്രട്ടറി എം ഗോപിനാഥന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി മുസ്തഫ, സി ഒ എ ജില്ലാ ട്രഷറര്‍ അബ്ദുള്‍ മജീദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top