Kerala

വി മുരളീധരന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കൊച്ചി: കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ കൊച്ചിയില്‍ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചിയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് മുരളീധരന്റെ വാഹന വ്യൂഹം വഴിതിരിച്ചു വിട്ടു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന കേന്ദ്ര മന്ത്രിയുടെ വാഹനത്തിനു നേരെ കളമശേരി മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top