Latest News

എന്‍പിആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി പ്രതിഷേധിക്കണമെന്ന് അരുന്ധതി റോയ്


ഡല്‍ഹി: എന്‍പിആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി ജനം പ്രതിഷേധിക്കണമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍(എന്‍ പി ആര്‍) ദേശീയ പൗരത്വ പട്ടികക്ക് (എന്‍ ആര്‍ സി) വേണ്ടിയുള്ള മുന്നൊരുക്കമാണ്. എന്‍ ആര്‍ സി രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെയാണെന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവേ അരുന്ധതി റോയ് പറഞ്ഞു.

ആസൂത്രിതമായ നീക്കങ്ങളെ നാം ഒരുമിച്ച് ചെറുക്കണം. എന്‍ പി ആര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ നമ്മള്‍ തെറ്റായ പേര് നല്‍കണം. നമ്മുടെ ഫോണ്‍ നമ്പര്‍, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവര്‍ അവര്‍ ചോദിക്കും. മേല്‍വിലാസം ചോദിക്കുമ്പോള്‍ 7RCR എന്നൊക്കെ പറയുക. ലാത്തിയെയും ബുള്ളറ്റിനെയും നേരിടാനല്ല നാം ജനിച്ചതെന്നും അരുന്ധതി റോയ് പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top