വലയസൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട വ്യാഴാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങള്‍ അടച്ചിടുക.
26ന് രാവിലെ 6.45 മുതല്‍ പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് മല ചവിട്ടാന്‍ അനുവാദമില്ല. രാവിലെ ഏഴ് മുതല്‍ നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നത് നിയന്ത്രിക്കും. വ്യാഴാഴ്ച രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറക്കും.
27ന് മണ്ഡലപൂജ വേളയിലും തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.