ദിലീപിന്റെയും മകള്‍ മഹാലക്ഷ്മിയുടെയും സാന്റ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച് ഭാര്യ കാവ്യമാധവന്.
ഇത്തവണത്തെ ക്രിസ്മസിന് ദിലീപിന്റേതായി പുറത്തിറങ്ങിയ മൈ സാന്റ എന്ന ചിത്രത്തിലെ അതേ കോസ്റ്റ്യൂമിലാണ് മകള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ട്.
ഏഴുവയസുള്ള ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് സാന്റാക്ലോസ് കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് പ്രമേയം. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യമൊരുക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്മ്മജന് ബോള്‍ഗാട്ടി, ശശാങ്കന്, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.