ഡല്‍ഹി: പൗരത്വ രജിസ്റ്ററില്‍ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. പാര്‍ലമെന്റിലോ ക്യാബിനറ്റിലോ ചര്‍ച്ച നടന്നിട്ടില്ല. പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമില്ല. എന്‍ആര്‍സിയില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടുമെന്നും ജനസംഖ്യ രജിസ്റ്ററില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.
എന്‍പിആറില്‍ നിന്ന് കേരളത്തിനും ബംഗാളിനും മാറിനില്‍ക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.