Latest News

ജാര്‍ഖണ്ഡില്‍ അധികാരം ഉറപ്പിച്ച്‌ മഹാസഖ്യം; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

ജാര്‍ഖണ്ഡ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. ജിഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.  81 സീറ്റില്‍ 44 ലും ജെഎംഎം- കോണ്‍ഗ്രസ് സഖ്യം ലീഡ്  നേടി.

പൗരത്വ ഭേദഗതി പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ജാര്‍ഖണ്ഡിലേത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ കിട്ടിയിരിക്കുന്നത്. ഗോത്ര മേഖലകളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപി വെറും 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി മഹാസഖ്യം കേവല ഭൂരിപക്ഷം മറികടന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top