ലക്നോ: ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാ മസ്ജിദിലാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അദ്ദേഹത്തെ ബലമായി അറസ്റ്റു ചെയ്തു. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രാദേശിക പ്രശ്നം ഉന്നയിക്കുന്നതും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖര്‍ ആസാദിനെ ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്.
ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മായാവതി
By
December 22, 2019 4:09 pm