നടി മൃദുല മുരളി വിവാഹിതയാകുന്നു. ഗായിക അമൃത സുരേഷാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്. മൃദുലയുടെ കാമുകനെ തന്നെയാണ് താരം വിവാഹം കഴിക്കുന്നതെന്നാണ് സൂചന.
14 വർഷങ്ങളായി തങ്ങൾ സൗഹൃദത്തിലാണെന്നും മൃദുലയുടെ മുഖത്തെ ചിരി കണ്ട് സന്തോഷം തോന്നുന്നുവെന്നും അമൃത പോസ്റ്റിൽ കുറിച്ചു. അമൃതയ്ക്കൊപ്പം സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിലുണ്ട്.
2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല സിനിമയിലെത്തുന്നത്