ബംഗാളില്‍ ലുങ്കിയും തൊപ്പിയും ധരിച്ച് തീവണ്ടി എഞ്ചിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകനെയും കൂടെയുണ്ടായിരുന്ന അഞ്ച് പങ്കാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബിജെപി പ്രവര്‍ത്തകനായ ഇരുപത്തൊന്ന് വയസ്സുകാരന് അഭിഷേക് സര്‍ക്കാരിനെയും അഞ്ച് കൂട്ടാളികളെയുമാണ് മൂര്‍ഷിദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. സില്‍ദഹിനും- ലാല്‍ഗോലയ്ക്കും ഇടയില്‍ ഓടുന്ന തീവണ്ടി എഞ്ചിന് സില്‍ദാഹില്‍ വെച്ചാണ് ഇവര്‍ കല്ലെറിഞ്ഞത്.