ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്തയാളെ പോലീസ് മര്‍ദ്ദിച്ചു. പിഎസ് സി ജീവനക്കാരന്റെ പല്ലു കൊഴിച്ച് പോലീസ്. ചേര്‍ത്തല സ്വദേശി രമേശ് എസ് കമ്മത്തിനെ പോലീസ് സ്റ്റേഷനിലെത്തിച്ചും ഉപദ്രവിച്ചു. തല്ലിയെന്ന് ഡോക്ടറോട് പറഞ്ഞാല്‍ സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിനെ സസ്പെന്‍ഡ് ചെയ്തു. രണ്ടുപേര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്തയാള്‍ക്ക് പോലീസിന്റെ മര്‍ദ്ദനം
By
December 19, 2019 9:45 am