Kerala

കര്‍ട്ടന്റെ ചരട് കഴുത്തില്‍ കുടുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു

പയ്യന്നൂര്‍ : കര്‍ട്ടന്റെ ചരട് കഴുത്തില്‍ കുടുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു. പഴയങ്ങാടി മാട്ടൂരിലെ എ.വി സിയാദിന്റെയും എം ഷര്‍മ്മിനയുടെയും ഏക മകന്‍ മുഹമ്മദ് ഷെദില്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. നെരുമ്പ്രത്തെ ബന്ധുവീട്ടിലെ കിടപ്പു മുറിയില്‍ കളിക്കുകയായിരുന്ന മുഹമ്മദ് ഷെദില്‍ ജനല്‍ കര്‍ട്ടന്റെ ചരടില്‍ കുരുങ്ങി അബോധാവസ്ഥയിലായി. കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top