Breaking News

പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാലുടന്‍ വെടിവെച്ച് കൊല്ലണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുമ്പോള്‍ വിവാദ പ്രസ്താവനയുമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി. പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ അപ്പോള്‍ തന്നെ വെടിവെച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ആരെങ്കിലും പൊതുമുതല്‍ നശിപ്പിച്ചാല്‍ അവരെ വെടിവച്ചുകൊല്ലാമെന്ന് ഞാന്‍ ജില്ലാ ഭരണകൂടത്തോടും റെയില്‍വേ അധികൃതരോടും പറഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ഞാന്‍ ഈ നിര്‍ദേശം നല്‍കുന്നത്. കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പശ്ചിമ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിനകം തന്നെ റെയില്‍ വേ നഷ്ടം നേരിടുമ്‌ബോള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അംഗദി പറഞ്ഞു. ‘റെയില്‍വേയില്‍ അടിസ്ഥാന സൗകര്യ വികസനവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി 13 ലക്ഷം ജീവനക്കാരാണ് രാവുംപകലും ജോലി ചെയ്യുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ചില സാമൂഹ്യവിരുദ്ധരാണ് രാജ്യത്ത് പ്രശ്നം ഉണ്ടാക്കുന്നത്.’ – അംഗദി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top