പോര്‍ഷെയുടെ ഇലക്ട്രിക് സ്പോര്‍ട്സ് കാറായ ടൈകന്റെ പുതിയ വേരിയന്റ് അടുത്തിടെയാണ് അവതരിപ്പിച്ചത്. പോര്‍ഷെ നിരത്തിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് സ്പോര്‍ട്സ് കാറാണ് ടൈകന്. 1.08 കോടി രൂപ മുതലാണ് ടൈകന്റെ ഇന്ത്യയിലെ ഏകദേശ എകസ് ഷോറൂം വില. യൂറോപ്പിലാണ് ടൈകന് 30,000 ആവശ്യക്കാര്‍. ഈ ഉപയോക്താക്കളെല്ലാം 2500 യൂറോ ഡൗണ്‍ പേമന്റ് നല്കി കഴിഞ്ഞു. മികച്ച പ്രതികരണമാണ് വാഹനത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹനം ബുക്ക് ചെയ്തവരുടെ എണ്ണം 30,000 കടന്നതായി പോര്‍ഷെയുടെ സിഇഒ ഒലിവര്‍ ബ്ലൂമെ അറിയിച്ചു. വാഹനത്തിന് ലഭിക്കുന്ന സ്വീകാര്യത നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ഒലിവര്‍ ബ്ലൂമെ അഭിപ്രായപ്പെട്ടു.2020-ല്‍ 20,000 ടൈകന് നിരത്തിലെത്തിക്കാനാണ് പോര്‍ഷെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.