മലയാള സിനിമയില്‍ തനിക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയ്ന് നിഗം. പ്രശ്ന പരിഹാരത്തിന് അമ്മ ഇടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഷെയ്ന് നിഗം പറഞ്ഞു. അതേസമയം ഷെയ്ന് നിഗം വിഷയത്തില്‍ താരസംഘടനയായ ‘അമ്മ’ യുടെ നിലപാട് കാത്ത് ഫെഫ്ക. അമ്മ എക്സിക്യൂട്ടീവിന് ശേഷം നിലപാടറിയിക്കുമെന്നും ഏത് വിഷയത്തിലും ചര്‍ച്ചയാകാമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് അറിയിച്ചു.
വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു: ഷെയ്ന് നിഗം
By
December 12, 2019 2:00 pm