നെയ്യാറ്റിന്‍കരയില്‍ കഞ്ചാവ് കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്നും വിലങ്ങുമായി ചാടി രക്ഷപ്പെട്ടു. മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ പിടികൂടി. സുരേഷെന്ന പ്രതിയാണ് രക്ഷപ്പെട്ടത്. പ്രതിയെ നാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ സമീപത്തെ പൊന്തക്കാട്ടില്‍ നിന്നാണ് പിടികൂടിയത്. ഊരൂട്ടുകാല സ്കൂളിന് സമീപം വെച്ച് 5 കിലോ കഞ്ചാവുമായാണ് ഇയാളെ പോലീസ് പിടികൂടിയത്.
കഞ്ചാവ് കേസ് പ്രതി പോലീസ് വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടു; മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി
By
December 11, 2019 3:30 pm