ഗുജറാത്ത് കലാപകേസ് അന്വേഷിച്ച നാനാവതി കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കലാപസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്കെതിരെ തെളിവില്ലെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുജറാത്ത് എജിഡിപിയായിരുന്ന ആര്‍ബി ശ്രീകുമാര്‍ നല്കിയ മൊഴികള്‍ സംശയകരം. 2008ല്‍ കമ്മീഷന് നല്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സഞ്ജീവ് ഭട്ടിന്റെ ആരോപണം കള്ളമെന്നും നാനാവതി കമ്മീഷന് റിപ്പോര്‍ട്ട്.