Breaking News

പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍; മുസ്‌ളീമുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആശങ്ക വേണ്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിച്ചു. ബില്‍ തടയണമെന്ന തൃണമൂലിന്റെ ആവശ്യം തള്ളി. ബില്‍ നിയമപരമെന്ന് സഭാ അധ്യക്ഷന്‍ വെങ്കിട നായിഡു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച വാഗ്ദാനമായിരുന്നു ബില്ലെന്ന് അമിത് ഷാ പറഞ്ഞു. ഈ വാഗ്ദാനമടക്കം അംഗീകരിച്ചാണ് ജനം ബിജെപിയെ ജയിപ്പിച്ചത്. ബില്‍ നടപ്പാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും. അവരുടെ സംസ്‌കാരവും മറ്റും സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും ബില്‍ അവതരിപ്പിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു.  ബില്ല് മുസ്‌ളീമുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. മുസ്‌ളീമുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒരാശങ്കയും വേണ്ട. ഇന്ത്യയിലെ പൗരന്‍മാരായ മുസ്‌ളീമുകളെ ഇത് ബാധിക്കില്ലെന്നും ബില്‍ അവതരിപ്പിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top