കൊച്ചി; മമ്മൂട്ടിയുടെ മാമാങ്കം സിനിമയ്ക്കു പ്രദര്‍ശനാനുമതി. കഥാകൃത്തിന്റെ പേര് പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശം കോടതി നല്കി. ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം നാളെയാണ് റിലീസ് ചെയ്യാന്‍ ഇരിക്കുന്നത്.
സജീവ് പിള്ളയുടെ ആവശ്യം കോടതി തള്ളി. സജീവ് പിള്ള നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സംവിധായകനും നിര്‍മ്മാതാവിനുമെതിരെ സജീവ് പിള്ള കീഴ്കോടതിയില്‍ നല്കിയ ഹർജി ആറ് മാസത്തിനകം തീര്‍പ്പാക്കണം.