ചെക്ക് റിപ്പബ്ലിക്കില്‍ ആശുപത്രിയിലുണ്ടായ വെടിവയ്പില്‍ ആറു പേര് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒസ്ട്രാവയിലാണ് സംഭവം. ആശുപത്രിയിലെ കാത്തിരുപ്പ് മുറിയിലേക്ക് ഇരച്ചു കയറിയ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു.
സംഭവശേഷം ഇവിടെനിന്നും രക്ഷപ്പെട്ട അക്രമിയെ വെടിയേറ്റു മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.