Breaking News

ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തം; ത്രിപുരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘര്‍ഷങ്ങളില്‍ കലാശിച്ചതോടെ ത്രിപുരയില്‍ ഇന്‍റര്‍നെറ്റ് ,​ എസ്.എം.എസ് സേവനങ്ങള്‍ക്ക് ബിപ്ലബ് ദേബ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. 48 മണിക്കൂറാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സംഘര്‍ഷങ്ങളിലേക്ക് വഴിവെക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top