Kerala

വയനാട്ടിലെ വീട് നഷ്ടപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ഉദ്യമത്തിന് തുടക്കം; കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷന്‍ സമാഹരിച്ച തുക കോഴിക്കോട് എംഎല്‍എക്ക് കൈമാറി

കോഴിക്കോട്: വയനാട്ടിലെ പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ഉദ്യമത്തിന് തുടക്കമായി. 10 ഏക്കര്‍വരുന്ന ഭൂമിയില്‍ 56 ഓളം വീടുകളാണ് കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്നത്. കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമാഹരിച്ച ആദ്യ വീട് നിര്‍മ്മിക്കാനായുള്ള തുക കോഴിക്കോട് എംഎല്‍എ എ പ്രദീപ് കുമാറിന് സമര്‍പ്പിച്ചു.

ഇന്നലെ വൈകുന്നേരം 5.30 ന് മാവൂര്‍ റോഡിലെ യഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഉണ്ണി ഒളകര വീടിന്റെ പണം ഏല്‍പ്പിച്ചു. പ്ലാനും, മറ്റു പ്രാഥമിക പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഈ മാസം 24 ന് എളമരം കരീം എംപി തറയിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top