Breaking News

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 311 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 80 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 391 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. പി കെ കുഞ്ഞാലിക്കുട്ടി, ശശി തരൂര്‍, എഎം ആരിഫ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ഭേദഗതി ശബ്ദവോട്ടോടെ തള്ളി.

പൗരത്വ ഭേദഗതി ബില്‍ പാസായതില്‍ സന്തുഷ്ടനെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top