ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് കടന്ന് ബിജെപി. ഉപതെരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റും നേടി. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച 11 വിമതര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ വികസനം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി യെദിയൂരപ്പ ഡല്‍ഹിയിലേക്ക് പോകും. കോണ്‍ഗ്രസ് രണ്ടു സീറ്റും ബിജെപി വിമതന് ഒരു സീറ്റും നേടി. ജെഡി-എസിന് ഒറ്റ സീറ്റിലും ജയിക്കാനായില്ല.
മന്ത്രിസഭാ വികസന ചര്‍ച്ച: യെദിയൂരപ്പ ഡല്‍ഹിയിലേക്ക്
By
December 10, 2019 7:38 am