ഹൈദരാബാദ്: കാര്യവട്ടത്ത് നടന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ജയം. വിന്‍ഡീസ് ഒമ്പത് പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഒാവറില്‍170/7 റണ്‍സെടുത്തു.
പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന മൂന്നാം ട്വന്റി-20യില്‍ വിജയികളെ തീരുമാനിക്കും.