Latest News

ബലാത്സംഗത്തിനിരയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം


ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ബലാത്സംഗത്തിനിരയായ യുവതിക്ക് നേരെ പ്രതികളുടെ ആസിഡ് ആക്രമണം. പരാതി പിന്‍വലിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. 30 ശതമാനത്തോളം പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി നാലുപേര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. യുവതി കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കസേര്‍വ ഗ്രാമത്തിലെ ആരിഫ്, ഷാനവാസ്, ഷരീഫ്, ആബിദ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ ഒളിവിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top