ന്യൂഡൽഹി: ത്രിപുരയിൽ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പതിനേഴുകാരി ആശുപത്രിയില്‍ വെച്ച് മരിച്ചു. കാമുകനും കാമുകന്റെ അമ്മയും ചേർന്നാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.മാസങ്ങള്‍ മുമ്പ് സമൂഹമാധ്യമത്തിലുടെയായിരുന്നു പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. യുവാവ് പിന്നീട് പെൺകുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ച് തടവിലാക്കി. പിന്നാലെ മാസങ്ങളോളം കാമുകനും സുഹൃത്തുക്കളും ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്.
ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ കാമുകനും അമ്മയും ചേര്‍ന്ന് ചുട്ടുകൊന്നു
By
December 8, 2019 10:27 am