ഹൈദരാബാദ്: ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘം കാണും. പൊലീസ് ഉദ്യോഗസ്ഥരുടെ സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് നല്കാന് തെലങ്കാന ഡിജിപിയോട് കമ്മീഷന് നിര്‍ദേശിച്ചിരുന്നു. ഇന്നലെ മഹബൂബ നഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങള്‍ സംഘം പരിശോധിച്ചു.
ഏറ്റുമുട്ടല്‍ കൊലപാതകം: മനുഷ്യാവകാശ കമ്മീഷന് തെളിവെടുപ്പ് തുടരുന്നു
By
December 8, 2019 7:42 am