Kerala

മൃ​ത​ദേ​ഹ​ത്തി​ല്‍നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച ദമ്പതിക​ള്‍ അ​റ​സ്​​റ്റി​ല്‍

എ​ട​പ്പാ​ള്‍: മൃ​ത​ദേ​ഹ​ത്തി​ല്‍നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ദമ്പതി​ക​ള്‍ അ​റ​സ്​​റ്റി​ല്‍. വ​ട്ടം​കു​ളം സ്വ​ദേ​ശി​ക​ളാ​യ നെ​ട്ട​ത്ത് വ​ള​പ്പി​ല്‍ ലി​യാ​ക്ക​ത്ത് (47) ഭാ​ര്യ സു​ഹ​റ (39) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​റ​ഞ്ചേ​രി വ​ട​മു​ക്ക് സ്വ​ദേ​ശി​യാ​യ 35 വ​യ​സ്സു​ള്ള യു​വ​തി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചി​രു​ന്നു. മ​ര​ണ​സ​മ​യ​ത്ത് ബ​ന്ധു​ക്ക​ള്‍ക്കൊ​പ്പം സ​ഹാ​യ​ത്തി​നെ​ന്ന പേ​രി​ല്‍ ഒ​പ്പം​കൂ​ടി​യ സു​ഹ​റ​യാ​ണ് ഭര്‍ത്താവിന്റെ അറിവോടെ
യു​വ​തി​യു​ടെ കൈ​യി​ലെ ഒ​ന്ന​ര പ​വന്റെ ആ​ഭ​ര​ണം മോ​ഷ്​​ടി​ച്ച്‌ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top