Business

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആര്‍ട്ടിസ്ട്രി ബ്രാന്‍ഡ് ജ്വല്ലറി എക്‌സ്‌പോയ്ക്ക് തുടക്കമായി

കൊച്ചി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ കൊച്ചി ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ബ്രാന്‍ഡ് ജ്വല്ലറി എക്‌സ്‌പോ ആരംഭിച്ചു. നടി രജിഷ വിജയന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. എക്‌സ്‌പോയുടെ ഭാഗമായി രജിഷ വിജയന്‍ വ്യത്യസ്തമായ ഒരു ആഭരണ ശേഖരണം കസ്റ്റമേഴ്‌സിന് വേണ്ടി തുറന്നു കാണിച്ചു. നവീനമായ ആഭരണങ്ങളുടെ കൂടെ പുരാതന ആഭരണങ്ങളുടെ കമനീയമായ ശേഖരണമാണ് എക്‌സ്‌പോയെ വ്യത്യസ്തമാക്കുന്നത്. സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം, മറ്റു അപൂര്‍വ്വ രത്‌നങ്ങള്‍ എന്നിവയാല്‍ ഇന്ത്യയിലെ വിദഗ്ദ കലാകാരമാരുടെ കരവിരുതില്‍ രൂപകല്‍പ്പന ചെയ്ത ഓരോ ആഭരണവും എക്‌സ്‌പോയെ വേറിട്ട അനുഭവമാക്കുന്നു.

  

നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങളും അവരുടെ പൈതൃക സ്വത്തായി സംരക്ഷിച്ചു പോരുന്ന, പൗരാണിക കാലത്തിന്റെ പ്രൗഢിയോതുന്ന അമൂല്യമായ ആഭരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. സ്വര്‍ണത്തില്‍ പണിത കിരീടവും വാഹനരൂപങ്ങളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.

രാജകുടുംബങ്ങളിലെ സ്ത്രീകള്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കൊണ്ട് തീര്‍ത്ത ആമാടപ്പെട്ടി, കുങ്കുമച്ചെപ്പ്, തളികകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സബ്ബ് ബ്രാന്റുകളായ മൈന്‍ ഡയമണ്ട് ജ്വല്ലറി കളക്ഷന്‍സ്, ഇറ അണ്‍കട്ട് ഡയമണ്ട് കളക്ഷന്‍സ്, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് കളക്ഷന്‍സ്, എത്ത്‌നിക്‌സ് ഹാന്‍ഡ് ക്രാഫ്റ്റ്ഡ് കളക്ഷന്‍സ്, പ്രെഷ്യ പ്രെഷ്യസ് ജെം ജ്വല്ലറി കളക്ഷന്‍സ്, സ്റ്റാര്‍ലെറ്റ് കിഡ്‌സ് കളക്ഷന്‍സ് എന്നിവയിലെ പ്രത്യേകം തിരഞ്ഞെടുത്ത ആഭരണങ്ങള്‍ ആര്‍ട്ടിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡയമണ്ട്, പ്രെഷ്യ, ഡിവൈന്‍ വിഭാഗങ്ങളില്‍പ്പെട്ട ആഭരണങ്ങളുടെ വില്‍പ്പനയും മുഖ്യാതിഥി നിര്‍വഹിച്ചു. ഡയമണ്ടുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഡാര്‍ക്ക് റൂം എന്‍ക്ലോഷര്‍ ആണ് ആര്‍ട്ടിസ്ട്രിയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. എക്‌സ്‌പോ 15 ന് അവസാനിക്കും. 

ആര്‍ട്ടിസ്ട്രി ഷോയുടെ ഭാഗമായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ആഭരണങ്ങളും മലബാര്‍ ഗോള്‍ഡിന്റെ സബ്ബ് ബ്രാന്റുകളായ മൈന്‍, എത്ത്‌നിക്‌സ്, ഡിവൈന്‍, ഇറ, പ്രെഷ്യ, കളക്ഷന്റെ പുതിയ ഡിസൈനുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് റീജിനല്‍ ഹെഡ് ഷഫീക്ക് വി എസ് പറഞ്ഞു. പുരാതന കാലങ്ങളില്‍ ഉപയോഗിച്ച പലതരം ആഭരണങ്ങളും സ്വര്‍ണങ്ങളില്‍ തീര്‍ത്ത വിവിധ രൂപങ്ങളും എക്‌സ്‌പോയുടെ പ്രത്യേകതയാണ്. ഡയമണ്ടുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഡാര്‍ക്ക് റൂമാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. സ്വര്‍ണ ആഭരണ പ്രേമികളെ സംബന്ധിച്ച് വളരെ വ്യത്യസ്തമായ കാഴ്ച്ചകള്‍ എക്‌സ്‌പോയിലൂടെ അനുഭവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സോണല്‍ ഹെഡ് റഫീക്ക്, സ്റ്റോര്‍ ഹെഡ് ഷഫീക്ക് പി എ, മലബാര്‍ കൊച്ചിന്‍ ആര്‍ക്കെയ്ഡ് ഡയറക്ടര്‍ മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top