Entertainment

ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വവുമല്ലാതായതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സിനിമാ പ്രവർത്തകർ;ലഘുലേഖയുടെ പ്രകാശനം നടന്നു/Video

രാജ്യാന്തര ചലച്ചിത്ര മേളകളിൽ സമാന്തര സിനിമകൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപവുമായി സിനിമാ പ്രവർത്തകരുടെ പ്രതിഷേധം.ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വവുമല്ലാതായതിലാണ് പ്രതിഷേധം.

പ്രധാന വേദിയായ ടാഗോർ തീയറ്ററിന്റെ അങ്കണത്തിലായിരുന്നു പ്രതിഷേധം. സമാന്തര സിനിമാ പ്രവർത്തകർ ഒത്തുകൂടി ഇത്തരം സിനിമകൾക്ക് കൂടുതൽ ഇടം മേളയിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. മേളയും അക്കാദമിയും സ്വീകരിക്കുന്ന ഇത്തരം സമീപനങ്ങൾ സമാന്തര സിനിമാ മേഖലയെ തകർക്കുമെന്നും അവർ കുറ്റപ്പെടുത്തി.

ഉണ്ട, ഇഷ്ഖ്, കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, ആൻഡ് ദി ഓസ്‌കാർ ഗോസ് ടു, ഉയരെ തുടങ്ങിയ ചിത്രങ്ങളാണ് തീയേറ്റർ റിലീസായ സിനിമകളുടെ പട്ടികയിലുള്ളത്.

ലഘുലേഖയുടെ പ്രകാശനവും നടന്നു.ജയൻ ചെറിയാൻ,ഷെറി എന്നിവർ ചേർന്നാണ് പ്രകാശനം നടത്തിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top