Breaking News

പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിവെക്കാന്‍ നിര്‍ബന്ധിതരായി; ഏറ്റുമുട്ടല്‍ ന്യായീകരിച്ച് പോലീസ്

ഹൈദരാബാദ്: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച് സൈബറാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍. പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിവെക്കാന്‍ നിര്‍ബന്ധിതരായെന്ന് കമ്മീഷണര്‍ പറഞ്ഞു. 3 മണിക്കും 6 മണിക്കും ഇടയിലായിരുന്നു ഏറ്റുമുട്ടല്‍. തെളിവെടുപ്പിനാണ് പ്രതികളെ കൊണ്ടുപോയത്. ഏറ്റുമുട്ടല്‍ 45 മിനുറ്റിലധികം നീണ്ടുനിന്നു. രണ്ട് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ വെടിയുതിര്‍ത്തു. പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിവെക്കാന്‍ നിര്‍ബന്ധിതരായി. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ട് പ്രതികള്‍ തയ്യാറായില്ല. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും അഭ്യൂഹങ്ങള്‍ പരത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പോലീസ് നിറവേറ്റിയത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷണര്‍ പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top