Social Media

കള്ളന്‍മാര്‍ ജാഗ്രതെ…ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കേണ്ട; അലാം അടിക്കും/Video

കോട്ടയം: ട്രെയിന്‍യാത്രയ്ക്കിടെ കള്ളന്‍മാരെ കുടുക്കാന്‍ പുതിയ ഉപകരണവുമായി കരുനാഗപള്ളി സ്വദേശി എം ശ്രീരാജ്. ട്രെയിനില്‍ യാത്ര ചെയ്യുന്ന വേളയില്‍ യാത്രക്കാരുടെ ബാഗോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉടന്‍ തന്നെ ജാഗ്രതാ അലാം നല്‍കുന്ന ഉപകരണമാണ് ശ്രീരാജ് കണ്ടുപിടിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ് എന്ന ഉദ്യോഗാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ മോഷ്ടിക്കപ്പെട്ട വിവരം അറിഞ്ഞപ്പോഴാണ് ശ്രീരാജ് വാണിങ് അലാം സിസ്റ്റം രൂപപ്പെടുത്തിയത്.

 

സെന്‍സര്‍ മാത്രമായിരിക്കും ബാഗിന് പുറത്തു കാണുക. ബാഗിലെ ചെറിയ പോക്കറ്റില്‍ യൂണിറ്റ് സൂക്ഷിക്കാം. ബാഗിനുള്ളില്‍ യൂണിറ്റിന്റെ സ്വിച്ച് ഓണാക്കിവെക്കണം. ബാഗ് ഒരാള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബാഗിനുള്ളില്‍ നിന്നും സെന്‍സര്‍ പ്രവര്‍ത്തിക്കുകയും ബാഗിനുള്ളില്‍ നിന്നും ശബ്ദവും വെളിച്ചവും പുറത്തുവരികയും ചെയ്യും. ശബ്ദം നിലയ്ക്കണമെങ്കില്‍ ബാഗ് യഥാസ്ഥാനത്ത് തന്നെ വെക്കണം. കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര വടക്ക് സ്വദേശിയാണ് ശ്രീരാജ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8891711320

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top