തൃശ്ശൂര്‍: തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ ആയിരുന്ന അനില്‍കുമാര്‍ മരണപ്പെട്ട സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ജീവനൊടുക്കാന്‍ കാരണം പൊലീസ് ക്യാന്റീന് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സമ്മര്‍ദമാണെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാകുറിപ്പ്.
എ.എസ്.ഐ രാധാകൃഷ്ണനും മൂന്ന് പൊലീസുകാരും മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പില്‍ ആരോപിക്കുന്നു. എ.എസ്.ഐയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാമര്‍ശം ഉണ്ട്. ആത്മഹത്യുടെ അന്വേഷണ ചുമതല ഇടുക്കി ക്രൈംബ്രാഞ്ചിന് വിട്ടു.