Uncategorized

സ്വതന്ത്ര സിനിമാപ്രവർത്തകർ ഒത്തുചേരുന്നു;MIC ഉദ്‌ഘാടനം അടൂർ ഗോപാലകൃഷ്ണൻ


തിരുവനന്തപുരം: സ്വതന്ത്ര സിനിമകൾക്കായി പ്രേക്ഷകരും പ്രവർത്തകരും ഒത്തു ചേരുന്നു.മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയാണ് സംഘടന. സിനിമയുടെ സൗന്ദര്യ ശാസ്ത്രവും ഭാഷയും സാമൂഹ്യ പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന സിനിമ പ്രവര്‍ത്തകരുടെ ഇടം ഇല്ലാതാക്കുന്ന ചലച്ചിത്ര അക്കാഡമിയുടെ നയത്തോടുള്ള പ്രതിഷേധമായും
ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വവുമല്ലാതായതിലും പ്രതിഷേധിച്ചാണ് സംഘടന രൂപം കൊണ്ടത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംവിധായകൻ ടിവി ചന്ദ്രന്റെ നേതൃത്യത്തിലെ കമ്മിറ്റി 12 സിനിമകൾ തെരഞ്ഞെടുത്തതിൽ 6 എണ്ണം കൊമേഴ്സ്യൽ സിനിമകളായിപ്പോയതാണ് പ്രതിഷേധത്തിന് കാരണമായത്. മമ്മൂട്ടിയുടെ ഉണ്ട ഉൾപ്പെടെയുള്ള സിനിമകളിൽ ഈ ആറ് എണ്ണവും തീയറ്ററുകളിൽ വിജയം നേടിയതും ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്തതും ഡിവിഡി വരെ പുറത്തിറങ്ങിയതുമാണ്. ചലച്ചിത്ര അക്കാദമി കച്ചവട സിനിമ ലോബിയുമായി സന്ധി ചെയ്യുന്നുവെന്ന ആക്ഷേപവും സമാന്തര സിനിമ പ്രവർത്തകർക്കുണ്ട്. 2019 ഡിസംബര്‍ 8  2:30 ന് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ വച്ചു മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ അംഗങ്ങളുടെ ജനറല്‍ ബോഡി കൂടും. ജനറൽ ബോഡി ഉദ്‌ഘാടനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995844067

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top