മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ സ്നേഹമുണ്ടെന്ന് പലരും പറയാറുണ്ട്. ചില സംഭവങ്ങൾ കാണുമ്പോൾ അത് നമ്മുക്ക് ബോധ്യമാവുകയും ചെയ്യാറുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന വളര്‍ത്ത് നായയുടെ വീഡിയോ കാണുമ്പോൾ അത് സത്യമെന്ന് മനസിലാകും
കിടക്കയില്‍ കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ തണുപ്പ് മാറ്റാന്‍ പുതപ്പ്കൊണ്ട് മൂടിയിട്ടില്ല. ഈ സമയം കട്ടിലിൽ കയറിയ നായ കുട്ടിയോട് കാണിക്കുന്ന സ്നേഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് .
തണുത്ത വിറച്ച് ഉറങ്ങുന്ന കുഞ്ഞിനെ തന്റെ മുഖംകൊണ്ട് നായ പുതപ്പിക്കുന്നതാണ് ദൃശ്യത്തില്‍. ഒരു വശത്ത് നിന്ന് തുടങ്ങി കുഞ്ഞിനെ മുഴുവനായി പുതപ്പ്കൊണ്ട് മൂടുകയാണ് ഈ വളര്‍ത്ത് നായ. കുഞ്ഞിന്റെ മുഖം മാത്രം മാറ്റി ബാക്കി മുഴുവനും പുതപ്പിക്കുതും വീഡിയോയില്‍ കാണാം . നിശ്ചയമായും ഈ നായ സ്വര്‍ഗത്തില്‍ തന്നെ എത്തുമെന്ന ആമുഖത്തോടുകൂടിയാണ് ചിലര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.