വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന് അറസ്റ്റില്‍. എറിക് ടര്‍ണര്‍ എന്ന 42 കാരനാണ് അറസ്റ്റിലായത്. മൈസൂരു സ്വദേശി അഭിഷേക് സുധേഷ് ഭട്ടാണ് കഴിഞ്ഞദിവസം വെടിയേറ്റു മരിച്ചത്. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു അഭിഷേക്. പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍വെച്ചാണ് അഭിഷേകിനെ വെടിവെച്ചുകൊന്നത്. രണ്ടുവര്‍ഷം മുമ്പാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി അഭിഷേക് കാലിഫോര്ണിയയിലേക്കു പോയത്. കൊലയാളിയായ എറിക് പോലീസില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന് അറസ്റ്റില്‍
By
December 2, 2019 11:10 am