കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ ഹാജരാകണം.
നടിയെ അക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് നിര്‍ദേശിച്ച് വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയത് ഹൈക്കോടതിയാണ്. സ്വകാര്യതയെ മാനിക്കുന്ന രീതിയില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി തന്നെയാണ് കോടതിയെ സമീപിച്ചതും.